Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Conduct Disorder

പക്വതയാര്‍ജ്ജിക്കാത്ത ഘട്ടങ്ങളില്‍-വളര്‍ച്ചയുടെ ചിലഘട്ടങ്ങളില്‍ കുട്ടികള്‍ അനു സരണയില്ലായ്മയും ദുശ്ശാഠ്യവുമൊക്കെ കാണിക്കുക പതിവാണ്. സാധാരണ രണ്ടു മുതല്‍ മൂന്ന് വയസ്സുവരെയുള്ള കുട്ടികളില്‍ ഈ പ്രവണത കൂടുതലും സ്വാഭാവികവുമാണ്. സമാനമായ രീതിയില്‍ കൗമാരപ്രായ വളര്‍ച്ചയില്‍ എത്തിയ കുട്ടികളിലും ഈ സ്വഭാവം മുന്നിട്ടുനില്‍ക്കുക പതിവാണ്. എന്നിരുന്നാലും അനഭിലണീയമായ പ്രവണതകള്‍/പെരുമാറ്റങ്ങള്‍ കാണിക്കുന്നുവെങ്കില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ കൈകൊണ്ടേ പറ്റു.

ഇന്നത്തെ മാതാപിതാക്കള്‍ മക്കളെ യാഥാര്‍ത്ഥ്യബോധമെന്തെന്ന് മനസ്സിലാക്കാനുള്ള അവസരം നല്‍കാതെയാണ് വളര്‍ത്തികൊണ്ടുവരുന്നത്. മാത്രവുമല്ല വളര്‍ന്നുവരുന്ന കുട്ടികളുടെ മാനസികവും ശാരീരികവുമായ പ്രത്യേകതകളും, ആന്തരീകമായ ആവിശ്യങ്ങളും രക്ഷിതാക്കള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നില്ല. മിക്കവാറും മാതാപിതാക്കള്‍ മക്കളുടെ പഠിപ്പിനും ഭക്ഷണത്തിനും മാത്രം പ്രാധാന്യം കല്‍പിച്ചു വരുന്നു. ശിക്ഷണത്തിലുള്ള ന്യൂനതകള്‍, തെറ്റായ ശിക്ഷാരീതികള്‍, കര്‍ക്കശമായ അച്ചടക്കം, അസ്വസ്ഥമായ കുടുംബാന്തരീക്ഷം എന്നിങ്ങനെ പലതും ദുശ്ശാഠ്യത്തിന്‍റെ പുറകിലുള്ള പ്രേരണാഘടകങ്ങളാണ്. തങ്ങളുടെ ഉള്ളിലുള്ള ഉത്കണ്ഠയുടെയും, അരക്ഷിതത്വബോധത്തിന്‍റെയും, അപകര്‍ഷതാബോധത്തിന്‍റെയും ബഹിര്‍സ്ഫുരണ മാകാം ഈ പെരുമാറ്റ രീതികള്‍. മാതാപിതാക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും വേണ്ടത്ര പരിഗണനയും വാത്സല്യവും കിട്ടാതെ വരുമ്പോള്‍ അവരുടെ ശ്രദ്ധനേടിയെടുക്കാന്‍ വേണ്ടി കുട്ടികള്‍ തെറ്റായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു. ചില കുട്ടികള്‍ അതിനായി എത്ര വലിയ കുരുത്തകേടും ഒപ്പിക്കാന്‍ മാത്രം വിദ്വേഷത്തില്‍ എത്തിയിരിക്കും. വിവിധരീതിയിലുള്ള പെരുമാറ്റ-ദുശ്ശാഠ്യങ്ങള്‍ കുട്ടികളില്‍ കാണാം. മുതിര്‍ന്നവരെ എതിര്‍ക്കുക, മുതിര്‍ന്നവരുമായി വഴക്കിടുക, ദേഷ്യപ്രകടനം, അനുസരണയില്ലായ്മ, കൂടെയുള്ളവരെ ശല്യപ്പെടുത്തുക, തെറിവിളിക്കുക, കളിയാക്കുക, അശ്ലീലപദങ്ങള്‍ ഉപയോഗിക്കുക, മറ്റുള്ളവരുടെ കൈയില്‍ നിന്നും സാധനങ്ങള്‍ തട്ടിപ്പറിക്കുക, അധികാരഭാവം, ദേഹോപദ്രവം എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ എല്ലാം ഈ ദുശ്ശാഠ്യത്തിന്‍റെ ഒപ്പമുണ്ടാകും.

ഇത്തരം സ്വഭാവങ്ങള്‍ക്ക് നാന്നാവിധ പ്രത്യാഘാതങ്ങളുണ്ടന്ന് ഈകൂട്ടര്‍ മനസ്സിലാക്കുന്നില്ല. ഇവര്‍ മൂലം മാതാപിതക്കളും ബന്ധുമിത്രാതികളും തമ്മിലുള്ള ബന്ധം വഷളാകുന്നു. സഹപാഠികളാല്‍ വെറുക്കപ്പെടുന്നു. അദ്ധ്യാപകരാല്‍ വെറുക്കപ്പെടുന്നു. സമൂഹത്തിലെ നോട്ടപുള്ളിയായി മാറുന്നു തുടങ്ങി നിരവധി പ്രത്യാഘാതങ്ങള്‍ സംഭവിക്കാം. ഇത് പല വൈകാരികപ്രശ്നങ്ങള്‍ക്കും വഴി തെളിയിക്കുന്നു. ആത്മവിശ്വാസമില്ലായ്മ, അസ്ഹിഷണുത, വിഷാദരോഗം, പുകവലി-മദ്യപാന ശീലം, അനാവശ്യദേഷ്യം, അപകര്‍ഷതാബോധം, മറ്റുള്ളവരുടെ ശ്രദ്ധനേടിയെടുക്കാനുള്ള പ്രവണത, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക, റാഗിംങ്, റേപ്പ്, വ്യക്തിത്വ ക്രമക്കേട് ഇവയൊക്കെ ഇതിന്‍റെ പരിണിത ഫലങ്ങളാണ്.

പെരുമാറ്റ നവീകരണചികിത്സയും മാതാപിതാക്കള്‍ക്കുള്ള സാന്ത്വനവും ബോധവല്‍ ക്കരണവും ഉള്‍പ്പെടെ സുദീര്‍ഘമായ രീതിയില്‍ ഇതിനെ നേര്‍വഴിക്ക് കൊണ്ടു വരേണ്ടതാണ്.